കാല്‍നട തീര്‍ഥയാത്ര നടത്തി
Saturday, March 28, 2015 7:45 AM IST
ബംഗളൂരു: ഹുളിമാവ് സാന്തോം ഇടവകയിലെ വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവകാംഗങ്ങള്‍ക്കായി കാല്‍നട തീര്‍ഥയാത്ര സംഘടിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് വിവേക് നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിലേക്കാണ് തീര്‍ഥയാത്ര നടത്തിയത്. നോമ്പ് ആചരണത്തിന്റെ ഭാഗമായായിരുന്നു യാത്ര.