ഓശാന ഞായര്‍ ശുശ്രൂഷക്ക് മാര്‍ തിയഡോഷ്യസ് നേതൃത്വം നല്‍കും
Saturday, March 28, 2015 6:47 AM IST
ഡിട്രോയ്റ്റ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, വിശുദ്ധ വാരത്തോടനുബന്ധിച്ച് ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഡിട്രോയ്റ്റ് മാര്‍ത്തോമ പള്ളിയില്‍ നേതൃത്വം നല്‍കും.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്-വെസ്റ് റീജണ്‍ ഉള്‍പ്പെടുന്ന മിന്നിയപ്പോലീസ് പ്രയര്‍ ഫെലോഷിപ്പില്‍ മാര്‍ച്ച് 27നും ബഥേല്‍ മാര്‍ത്തോമ പള്ളിയില്‍ മാര്‍ച്ച് 28നും മാര്‍ തിയഡോഷ്യസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഡിട്രോയ്റ്റ് മാര്‍ത്തോമ പള്ളിയുടെ പാരിഷ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും 14 കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കുകയും ചെയ്യും. അള്‍ത്താര ബാലന്മാര്‍ കവനന്റ് ഗേള്‍സിന്റെ സമര്‍പ്പണ ശുശ്രൂഷയും നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല