അവയവ കള്ളക്കടത്ത് തടയാനുള്ള ഉടമ്പടിയില്‍ 14 രാജ്യങ്ങള്‍ ഒപ്പുവച്ചു
Friday, March 27, 2015 8:03 AM IST
മാഡ്രിഡ്: മനുഷ്യരുടെ അവയവങ്ങള്‍ കള്ളക്കടത്ത് നടത്തുന്നതു തടയാനുള്ള ഉടമ്പടിയില്‍ 14 യൂറോപ്യന്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. ലോകവ്യാപകമായി പ്രതിവര്‍ഷം അനധികൃത മനുഷ്യാവയവ കടത്തിലൂടെ ഒരു ബില്യന്‍ ഡോളര്‍ മറിയുന്നു എന്നാണു കണക്ക്.

ജീവിച്ചിരിക്കുന്നവരില്‍നിന്നു മരിച്ചവരില്‍നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങാതെ അവയവം എടുക്കുന്നത് ഉടമ്പടി പ്രകാരം നിയമവിരുദ്ധമായിരിക്കും. അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതില്‍ സാമ്പത്തിക ഇടപാടുകള്‍ കര്‍ക്കശമായി നിരോധിക്കും.

അവയവ കള്ളക്കടത്തിന് ഇരകളായവര്‍ക്ക് ചികിത്സകൂടി ഉള്‍പ്പെടുന്ന വിധത്തില്‍ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥ ചെയ്യുന്നു. ബെല്‍ജിയം, ബ്രിട്ടന്‍, ഇറ്റലി, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പുവച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍