കൊളോണില്‍ ഓശാന ഞായര്‍ ആചരണം
Friday, March 27, 2015 8:01 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഓശാനതിരുനാള്‍ ആചരണം മാര്‍ച്ച് 29}ു(ഞായര്‍) നടക്കും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളില്‍ (ഘശലയളൃമൌലി ഒമൌ, അറമാൃമലൈ 21,51063 ഗീലഹി) രാവിലെ ഒന്‍പത് മുതല്‍ തിരുവചന ചിന്തകള്‍ പങ്കുവച്ചുള്ള ധ്യാനമുണ്ടായിരിക്കും. വചനാതിഷ്ഠിത ധ്യാനത്തില്‍ ചിന്തകള്‍ വിശകലനം ചെയ്തു പങ്കുവയ്ക്കുന്നത് റവ. ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ ആണ്.

ധ്യാനത്തിനുശേഷം വൈകുന്നേരം അഞ്ചി}ു ദേവാലയ ഹാളില്‍ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു പ്രദക്ഷിണത്തോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ച് ദിവ്യബലിയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.

വിശുദ്ധവാരത്തിന്റെ ആരംഭം കുറിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ഓര്‍മപുതുക്കല്‍ കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, 0221 629868, ഡേവീസ് വടക്കുംചേരി (കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183.

അററൃല: ഘശലയളൃമൌലി ഗശൃരവല, ഞലഴലിലിേൃമത്മല 4, 51063 ഗöഹി

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍