ഒഐസിസി അസീസിയ ഏരിയ കമ്മിറ്റി യാത്രയയപ്പു നല്‍കി
Friday, March 27, 2015 7:56 AM IST
ജിദ്ദ: മൂന്നു പതിറ്റാണ്ട് മുമ്പു ജിദ്ദയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അബ്ദുപ്പ പാണക്കാടിനു ഒഐസിസി അസീസിയ ഏരിയ കമ്മിറ്റി യാത്രയയപ്പു നല്‍കി.

ഷറഫിയ ഒഐസിസി ഓഫീസില്‍ നടന്ന ചടങ്ങ് ഗ്ളോബല്‍ സെക്രടറി കെ.എം. ശരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. അസീസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ അലി പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി നൌഷാദ് അടൂര്‍ സ്വാഗതം പറഞ്ഞു. റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ കായംകുളം, അബ്ദുള്‍ ഷുക്കൂര്‍ വക്കം, തെരഞ്ഞെടുക്കപ്പെട്ട ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ പാപ്പറ്റ കുഞ്ഞു മുഹമ്മദ്, അബ്ദുറഹീം ഇസ്മയില്‍, അലി തേക്ക് തോട്, തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രുതസേനന്‍ കളരിക്കല്‍, ഷറഫിയ ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കൊടശേരി, പ്രവാസി കോണ്‍ഗ്രസ് നേതാവ് ഷറഫുദീന്‍ പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുപ്പ പാണക്കാടിനുള്ള മൊമെന്റോ ഗ്ളോബല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ഇസ്മയില്‍ കൈമാറി. ഇസ്മയില്‍ നെടിയിരുപ്പ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍