സീറോ മലബാര്‍ വിശ്വാസ തീഷ്ണത മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കണം: മാര്‍ കോള്‍റിഡ്ജ്
Friday, March 27, 2015 7:25 AM IST
ബ്രിസ്ബെയ്ന്‍: സീറോ മലബാര്‍ കത്തോലിക്കാവിശ്വാസികള്‍ ദൈവദാനമായി കിട്ടിയ മാര്‍ത്തോമ വിശ്വാസ തീഷ്ണത മറ്റുള്ളവരിലേക്കിറങ്ങിച്ചെന്ന് പകര്‍ന്നു കൊടുക്കാന്‍ ബ്രിസ്ബെയ്ന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ് ആഹ്വാനം ചെയ്തു.

മാന്‍സ്ഫീല്‍ഡ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ നടന്നുവന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ സമാപന ആശീര്‍വാദം നല്‍കി പ്രസംഗിക്കുകയായിരുന്നു മാര്‍ കോള്‍റിഡ്ജ്

സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവും നയിച്ച നോമ്പുകാല കണ്‍വന്‍ഷനില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കി}ു വിശ്വാസികള്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭ ക്യൂന്‍സ്ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം സ്വാഗതം പറഞ്ഞു. അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കി തീര്‍ത്തതി}ു സീറോ മലബാര്‍ ക്യൂന്‍സ്ലാന്‍ഡ് റീജണ്‍ സെന്റര്‍ കമ്മിറ്റി സെക്രട്ടറി ജോളി കരുമത്തി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.