ബ്രിസ്ബെയ്നില്‍ ഓശാനഞായര്‍ ആഘോഷങ്ങള്‍
Friday, March 27, 2015 7:14 AM IST
ബ്രിസ്ബെയ്ന്‍: സീറോ മലബാര്‍ സഭാ സമൂഹങ്ങള്‍ സംയുക്തമായി ഓശാന ഞായര്‍ ആചരിക്കുന്നു.

മാര്‍ച്ച് 29ന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നി}ു റെഡ്ഹില്‍ സെന്റ് ബ്രിജിഡ്സ് ദേവാലയത്തില്‍ (78 മസ്ഗ്രേവ് റോഡ്, റെഡ് ഹില്‍) സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഓശാന ഞായറിന്റെ കുരുത്തോല ഏന്തിയുള്ള പ്രത്യേക പ്രദക്ഷിണവും കൊഴുക്കട്ട നേര്‍ച്ചയും നടക്കും.

സെന്റ് തോമസ് കമ്യൂണിറ്റിയും സെന്റ് അല്‍ഫോന്‍സ ചര്‍ച്ചും സംയുക്തമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി