കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Friday, March 27, 2015 7:09 AM IST
കേംബ്രിഡ്ജ്: മാനവരാശിയെ പാപത്തില്‍നിന്നും തന്റെ കുരിശുമരണത്തില്‍കൂടെ മോചിപ്പിച്ച് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും മാര്‍ഗത്തില്‍ നയിച്ച ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ ആഘോഷത്തില്‍ എത്തിച്ചേരുവാന്‍ അന്‍പതു ദിവസത്തെ പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും വ്രതനിഷ്ഠകളുടെ സമാപനമായ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍ക്കു കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ മാര്‍ച്ച് 28ന് തുടക്കം കുറിക്കും.

ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ഹാപ്പി ജേക്കബ് നേതൃത്വം നല്‍കും.

28}ു(ശനി) വൈകുന്നേരം 6.30ന് ഓശാനയുടെ ശുശ്രൂഷകള്‍.

ഏപ്രില്‍ ഒന്നി}ു(ബുധന്‍) വൈകുന്നേരം 6.30}ു പെസഹായുടെ ശുശ്രൂഷകള്‍

മൂന്നിന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍.

നാലി}ു(ശനി) വൈകുന്നേരം 6.30 മുതല്‍ ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷകള്‍.

മാര്‍ച്ച് 30, 31, ഏപ്രില്‍ രണ്ട് എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 5.30ന് സന്ധ്യനമസ്കാരവും ധ്യാന പ്രസംഗവും വിവിധ ഭവനങ്ങളില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഹാപ്പി ജേക്കബ് 07863562907, ഏബ്രഹാം തോമസ് 01480839124, 07845695985.

പള്ളിയുടെ വിലാസം: ഇമായീൌൃില, ഖലമ്ീി ഘമില, ഇമായൃശറഴല, ഇആ23 6ഏണ.