അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരം
Friday, March 27, 2015 7:06 AM IST
അബര്‍ഡീന്‍: സ്കോട്ലന്‍ഡില്‍ യാക്കോബായ സഭയുടെ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ മാര്‍ച്ച് 29 ന് (ഞായര്‍) മുതല്‍ ഏപ്രില്‍ നാല് (ശനി) വരെ പീഡാനുഭവവാരം ആചരിക്കുന്നു.

29 ന് (ഞായര്‍) സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് പ്രഭാത നമസ്കാരം, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകള്‍, കുരുത്തോല വിതരണം തുടര്‍ന്നു ഫാ. സിബി തോമസ് വേലിക്കകത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം എന്നിവ നടക്കും.

30,31 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥനന, സുവിശേഷ പ്രസംഗം, ധ്യാനം എന്നിവ നടക്കും.

ഏപ്രില്‍ ഒന്നി}ു(ബുധന്‍) വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും ആറിനു സന്ധ്യാ പ്രാര്‍ഥനയും പെസഹായുടെ ശുശ്രുഷകള്‍, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കല്‍ എന്നിവ നടക്കും.

മൂന്നി}ു(ദുഃഖവെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്കാരം തുടര്‍ന്നു സ്ളീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ളീബാവന്ദനം, സ്ളീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

നാലിന് (ശനി) വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്നു ഉയിര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, സ്ളീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

പീഡാനുഭവവാര ശുശ്രൂഷകള്‍ക്കു ഫാ: സിബി തോമസ് വേലിക്കകത്ത് നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം: ട. ഇഹലാലി ഋുശരീുെമഹ ഇവൌൃരവ, ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ, അയലൃറലലി , ടരീഹേമിറ, ഡഗ.

കുടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ബിജി ചിറത്താലാട്ട് (വികാരി) 07460235878, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, മാത്യു ബിനോജ് (ട്രഷറര്‍) 07914766095, 01224443107.

റിപ്പോര്‍ട്ട്: രാജു വേലംകാല