കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Friday, March 27, 2015 7:04 AM IST
കോര്‍ക്ക് (അയര്‍ലന്‍ഡ്): കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനത്തി}ു പ്രസിദ്ധ കൌണ്‍സലിംഗ് സൈക്കോളജിസ്റും പാസ്ററല്‍ കൌണ്‍സിലറുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ നയിക്കും.

മാര്‍ച്ച് 29ന് ഓശാനഞായര്‍ മുതല്‍ 31 വരെ വില്‍ട്ടണ്‍ സെന്റ് ജോസഫ് പള്ളിയിയാണ് ധ്യാനം. 30, 31 തീയതികളില്‍ വിശ്വാസികള്‍ക്കു കുമ്പസാരിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും.

ഏപ്രില്‍ രണ്ടിന് (വ്യാഴം) വൈകുന്നേരം നാലി}ു വില്‍ട്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍ പെസഹായുടെ ശുശ്രൂഷകള്‍ നടക്കും.

മൂന്നിന് (ദുഃഖവെള്ളി) വൈകുന്നേരം നാലി}ു പീഡാനുഭവ ശുശ്രൂഷയും പരിഹാര പ്രദക്ഷിണവും നടക്കും.

നാലിന് (ദുഃഖശനി) രാത്രി 10}ു ദുഃഖശനിയുടെയും ഈസ്ററിന്റെയും ശുശ്രൂഷകള്‍ നടക്കും.

വാര്‍ഷികധ്യാനത്തിനും വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍