ജര്‍മന്‍ വിംഗ്സ് കോ-പൈലറ്റ് ഇരുപത്തിയെട്ടുകാരന്‍
Thursday, March 26, 2015 8:16 AM IST
ബര്‍ലിന്‍: അപകടത്തില്‍പ്പെട്ട ജര്‍മന്‍ വിംഗ്സ് വിമാനത്തിന്റെ കോ പൈലറ്റ് ജര്‍മനിയിലെ കോംബ്ളെന്‍സിനടുത്തുള്ള മോണ്ടാബൌവറുകാരന്‍ ആന്ത്രയാസ് ലുബിറ്റ്സ് എന്ന ഇരുപത്തിയെട്ടുകാരന്‍ മനഃപൂര്‍വം ദുരന്തമുണ്ടാക്കിയതാണെന്ന വെളിപ്പെടുത്തല്‍ ശക്തമാവുന്നു.

ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ റോബിന്‍ ബ്രിസാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

പൈലറ്റ് ക്യാബിനില്‍നിന്നു പുറത്തുപോയി പതിനൊന്നു മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. ക്യാബിനിലേക്കു തിരിച്ചെത്തിയ പൈലറ്റിന് ക്യാബിനിലുള്ളില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല കാരണം ഇദ്ദേഹം പുറത്തിറങ്ങിയപ്പോള്‍തന്നെ ക്യാബിന്‍ അകത്തുനിന്നു പൂട്ടിയിരുന്നു.

കോ-പൈലറ്റ് ലുബിറ്റ്സിന്റെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഭീകര സംഘങ്ങളുമായോ ക്രിമിനല്‍ ബായ്ക്ക്ഗ്രൌണ്ടോ ഒന്നുംതന്നെ കാണാനില്ല എന്നാണു ജര്‍മന്‍ വിദഗ്ധരുടെ കണ്ടെത്തല്‍. പത്തുവര്‍ഷം മുമ്പ് പൈലറ്റായ ലുബിറ്റ്സ് 630 മണിക്കൂര്‍ നേരം വിമാനം പറത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍