ജര്‍മനിയില്‍ ബിസിനസ് കോണ്‍ഫിഡന്‍സ് എട്ടു മാസത്തെ ഉയര്‍ന്ന നിലയില്‍
Thursday, March 26, 2015 8:15 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ബിസിനസ് കോണ്‍ഫിഡന്‍സ് സൂചിക എട്ടു മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നില കൂടുതല്‍ മെച്ചപ്പെടുമെന്ന ധാരണ പരന്നതാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ഈ മാസം ഇഫോയുടെ സൂചിക 107.9 പോയിന്റ് വരെയാണ് ഉയര്‍ന്നിരിക്കുന്നത്. 2014 ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. തുടരെ അഞ്ച് മാസമായി സൂചിക ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഈ മാസത്തെ ഉയര്‍ച്ച വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കും അപ്പുറത്തായിരുന്നു.

യൂറോ മേഖല തകര്‍ച്ചയില്‍നിന്നു കരകയറുന്നതും ഡോളറിനെതിരേ യൂറോ കൂടുതല്‍ ശക്തി പ്രാപിച്ചതും ജര്‍മന്‍ സമ്പദ്വ്യവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്നു എന്നാണു വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍