ജര്‍മനിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം മാര്‍ച്ച് 27ന്
Thursday, March 26, 2015 8:14 AM IST
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ നേവിഗസില്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.

മാര്‍ച്ച് 27 ന് (വെള്ളി) വൈകുന്നേരം 5.30ന്് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഡനങ്ങളുടെയും സ്മരണയില്‍ വിശ്വാസത്തിന്റെ നിറതിരി തെളിക്കുന്ന കഷ്ടാനുഭ ആഴ്ചയുടെ തുടക്കത്തിലേക്കു പാതയൊരുക്കുന്ന നാല്‍പ്പതാം വെള്ളിയാഴ്ചയുടെ തിരുക്കര്‍മങ്ങളിലേക്കു ബെര്‍ഗിഷസ്ലാന്‍ഡ് കുടുംബകൂട്ടായ്മ ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, മേഴ്സി തടത്തില്‍ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടില്‍ (സെക്രട്ടറി) 02336 4748562.

അററൃല:ങമൃശലിറീാ, ഋഹയലൃളലഹറലൃ ടൃ.12,42533 ഢലഹയലൃചേല്ശഴല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍