വെല്‍ഫയര്‍ കേരള കുവൈറ്റ് വാര്‍ഷികം മാര്‍ച്ച് 27ന്
Thursday, March 26, 2015 8:13 AM IST
കുവൈറ്റ്: വെല്‍ഫയര്‍ കേരള കുവൈറ്റിന്റെ ഒന്നാം വാര്‍ഷികം അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ മാര്‍ച്ച് 27നു(വെള്ളി) വൈകുന്നേരം ആറിനു നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വാര്‍ഷിക സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഫാ. ഏബ്രഹാം ജോസഫ് ഉദ്ഘടനം നിര്‍വഹിക്കും. വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, സജീദ് ഖാലിദ് എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളിലൂടെയും സംഗീത റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തരായ തീര്‍ഥ സുരേഷ്, മാസ്റര്‍ അസ്ഹദ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് കുവൈറ്റിലെ നഴ്സിംഗ് മേഖലയിലും പബ്ളിക് ട്രാന്‍സ്പോര്‍ട്ട്, ടാക്സി ഡ്രൈവര്‍ മേഖലയിലും ജോലി ചെയുന്ന തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വങ്ങളെ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുക്കിംഗ് കോമ്പറ്റിഷനില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനവിതരണം പരിപാടിയില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍