സൌജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും രോഹിണിയില്‍ മാര്‍ച്ച് 29ന്
Thursday, March 26, 2015 6:51 AM IST
ന്യൂഡല്‍ഹി: സെന്റ് പാദ്രോ പിയോ ഇടവകയിലെ പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ളബിന്റെ സഹകരണത്തോടെ മാര്‍ച്ച് 29}ു (ഞായര്‍) രാവിലെ 11 മുതല്‍ സെക്ടര്‍ മൂന്നിലെ സെന്റ് പാദ്രോ പിയോ നിവാസില്‍ നടക്കും.

ഫരീദാബാദ് രൂപത വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്യന്‍ വടക്കുംപാടന്‍ ഇടവകയിലെ പിതൃവേദിയുടെ ഉദ്ഘാടനം നടത്തും. പൊതുസമ്മേളനത്തില്‍ രാഖി ബിര്‍ള എംഎല്‍എ, റിഥാല എംഎല്‍എ, മൊഹിന്ദര്‍ ഗോയല്‍, രോഹിണി എസിപി, സി. മനോജ് എന്നിവര്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്