ആര്‍കെ പുരം സെന്റ് തോമസ് ഇടവകയില്‍ സംയുക്ത ഓശാന ആഘോഷം മാര്‍ച്ച് 29ന്
Thursday, March 26, 2015 6:51 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി ഓശാന ആഘോഷിക്കുന്നു.

മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ ഏഴി}ു മൊഹമ്മദ്പുരിലുള്ള പ്രഭാത് താരാ ഹോസ്റല്‍ ഗ്രൌണ്ടില്‍ കുരുത്തോല വെഞ്ചിരിപ്പു നടക്കും. ചടങ്ങുകള്‍ക്ക് സെന്റ് തോമസ് ഇടവക വികാരി ഫാ. ജോര്‍ജ് മണിമല, ഫാ. പയസ് മേലേകണ്ടത്തില്‍ എന്നിവര്‍ക്കൊപ്പം സഹകാര്‍മികരായി രണ്ട് ഇടവകകളിലെയും വൈദികര്‍ പങ്കെടുക്കും. തുടര്‍ന്നു കുരുത്തോലകളുമേന്തി പ്രദക്ഷിണമായി സെന്റ് തോമസ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ മലയാളം കുര്‍ബാന പള്ളിയിലും ലാറ്റിന്‍ റീത്തിലുള്ള കുര്‍ബാന സെക്ടര്‍ രണ്ടിലെ സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടിലും നടക്കും.

രാവിലെ ഒമ്പതു മുതല്‍ നാലു വരെ സെന്റ് പീറ്റേഴ്സ് ഇടവകയുടെ വാര്‍ഷിക ധ്യാനം സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. ഫാ. സന്തോഷ് വാഴപ്പള്ളി നേതൃത്വം നല്‍കും. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്