ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളിയില്‍
Thursday, March 26, 2015 6:47 AM IST
ഡാളസ്: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഏപ്രില്‍ അഞ്ചിന് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചിലെ ഈസ്റര്‍ ഞായറാഴ്ചയിലെ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

ഇടവക വികാരി ഫാ. ജോസ് സി. ജോസഫിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്കു സ്വീകരിക്കും. തുടര്‍ന്നു ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന ഉയിര്‍പ്പു ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതുതായി പണിയുവാന്‍ ഉദ്ദേശിക്കുന്ന ഓഡിറ്റോറിയത്തിന്റെ തറക്കല്ല് ഇടുന്ന ചടങ്ങ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ