ഡബ്ളിനില്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ നയിക്കുന്ന ധ്യാനം ഏപ്രില്‍ രണ്ടിന്
Thursday, March 26, 2015 6:47 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ 5.30 വരെ താലാ ഫെറ്റര്‍കാന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ ധ്യാനം സംഘടിപ്പിക്കുന്നു.

പ്രശസ്ത വചന പ്രഘോഷകനും കൌണ്‍സിലിംഗ് സൈക്കോളജിസ്റും കോഴിക്കോട് പാസ്ററല്‍ സെന്റര്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ പുരമഠത്തിലാണു ധ്യാനം നയിക്കുന്നത്.

പെസഹ വ്യാഴാഴ്ച രാവിലെ ഒമ്പതി}ു ഗാനശുശ്രൂഷയും ധ്യാനവും പെസഹാതിരുക്കര്‍മ്മങ്ങളും നടക്കും.

ദുഃഖവെള്ളിയാഴ്ച ധ്യാനവും പീഢാനുഭവ തിരുക്കര്‍മ്മങ്ങളും ദുഃഖശനിയാഴ്ച വചനപ്രഘോഷണവും വിശുദ്ധ കുര്‍ബാനയും നടക്കും.

ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ളെയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്