ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ യോഗം മോര്‍ട്ടന്‍ ഗ്രോവിലെ ചൈനീസ് റസ്ററന്റില്‍ നടന്നു. റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ ഏവരെയും സ്വാഗതം ചെയ്തു. ബെന്നി വാച്ചാച്ചിറ, ഗ്ളാഡ്സണ്‍ വര്‍ഗീസ്, ജോര്‍ജ് മാത്യു(ബാബു), രഞ്ചന്‍ ഏബ്രഹാം, ഫിലിപ്പ് പുത്തന്‍പുരയില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ജോണ്സണ് കണ്ണൂക്കാടന്‍ നന്ദി പറഞ്ഞു.
യോഗത്തില്‍ ഫോമ ഷിക്കാഗോ റീജണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19}ു(ഞായര്‍) രാവിലെ 9.30 നു സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്താന്‍ തീരുമാനിക്കുകയും അതിന്റെ കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. ഹെല്‍ത്ത് സെമിനാറിന്റെ ഉദ്ഘാടനം പള്ളി വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നിര്‍വഹിക്കും.
ഷിക്കാഗോയിലെ പ്രഗല്ഭരായ ഡോക്ടര്‍മാര്‍ നയിക്കുന്ന സെമിനാര്‍ വളരെ ഉപകാരപ്രദമായിരിക്കും. അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദ്ദേശങ്ങളും ഇതിലൂടെ ലഭ്യമാകും. ഡോ. ജേക്കബ് സാമുവല്‍ (പള്‍മൊനറി ക്രിറ്റിക്കല്‍ കെയര്‍), ഡോ. സുനിത നായര്‍ (വൂണ്ട് കെയര്‍ ഇന്റെര്ണല് മെഡിസിന്), ഡോ. ജെ.എ. കന്‍ഡേക്കര്‍ (കാന്‍സര്‍), ഡോ. ബ്രിജ്വാസ്വാനി (പ്രമേഹം ഹൃദ്രോഗം) എന്നിവയില്‍ സ്പെഷലൈസ് ചെയ്തവരാണ്. ഏതു രോഗമായാലും പരിശോധന നടത്തുകയും ഡോക്ടര്‍മാര്‍ നിര്‍ണയിക്കുന്ന ചികിത്സയും ചെയ്യുക.
അച്ഛന്‍കുഞ്ഞ് മാത്യു, ബിജി ഫിലിപ്പ് എടാട്ട്, ബിജി കൊല്ലപുരം, ഷിബു അഗസ്റിന്‍, വര്‍ക്കി സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം 847 722 7598, ജോസി കുരിശിങ്കല്‍ 773 478 4357, ജോണ്സണ് കണ്ണൂക്കാടന്‍ 847 477 0564
റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്