ഫോമ-കെഎജിഡബ്ള്യു ടാലന്റ് ടൈമിന് ഇതര സംഘടനകളുടെ പിന്തുണ
Thursday, March 26, 2015 6:44 AM IST
ബാള്‍ട്ടിമോര്‍: ഫോമ-കെഎജിഡബ്ള്യു സംയുക്ത സംരംഭമായ ടാലന്റ് ടൈമിന് തിരിതെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പരിപാടിയുടെ വിജയത്തിനായി മറ്റു സംഘടനകളായ കൈരളി ഓഫ് ബാള്‍ട്ടിമോറും കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് വാഷിംഗ്ടണും തയാറെടുത്തുകഴിഞ്ഞു.

നൂറുകണക്കി}ു ബാലയുവജനങ്ങളാവും വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുക.

ദേശീയ തലത്തിലെ മലയാളികൂട്ടായ്മയുടെ മാറ്റുരയ്ക്കല്‍ കൂട്ടിയാവും മഹാസംഭവം.

മാര്‍ച്ച് 28, ഏപ്രില്‍ 18 തീയതികളില്‍ നടക്കുന്ന ടാലന്റ് ടൈമിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എീാമമ.രീാ/സമഴം.രീാ