ഫൊറോന പ്രഖ്യാപനം; ക്നാനായ വികാരി ജനറാള്‍ ന്യൂയോര്‍ക്കില്‍
Thursday, March 26, 2015 6:42 AM IST
ന്യൂയോര്‍ക്ക്: മാര്‍ച്ച് 29ന് (ഞായര്‍) വൈകുന്നേരം നടക്കുന്ന ഫൊറോന പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. പിതാക്കന്മാരോടൊപ്പം ക്നാനായ വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു.

സെന്റ് സ്റീഫന്‍ ഫൊറോനയുടെ കീഴിലുള്ള ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട്, റോക്ക്ലാന്‍ഡ്, വെസ്റ്ചെസ്റര്‍ എന്നീ ക്നാനായ ഇടവകകളില്‍നിന്നു ക്നാനായക്കാര്‍ എത്തിച്ചേരും. ബിഷപ്പുമാരെയും വൈദികരെയും മറ്റു ക്നാനായ മിഷനുകളിലെ അതിഥികളെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്നാനായ ബാലിക, ബാലന്മാരെ അണിനിരത്തിക്കൊണ്ട് സ്വീകരിക്കും. ലീജിയന്‍ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിതന്നെ ദേവാലയം അലങ്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. പാരിഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാരിഷ് ഹാളില്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ പാരിഷ് കമ്മിറ്റി ആഴ്ചകള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ