കബീര്‍ ബാഖവിയുടെ വാര്‍ഷിക മതപ്രഭാഷണ പരമ്പര വെള്ളിയാഴ്ച മുതല്‍; ആദില്‍ അസൂമി ഉദ്ഘാടനം ചെയ്യും
Thursday, March 26, 2015 6:41 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ വാര്‍ഷിക ത്രിദിന മത പ്രഭാഷണ പരമ്പര ബഹറിന്‍ പാര്‍ലമെന്റ് അംഗം ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമി എംപി ഉദ്ഘാടനം ചെയ്യും.

ഹൂറ, ഗുദൈബിയ സൊസൈറ്റി ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയ്ക്കു വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.

മാര്‍ച്ച് 27}ു ബഹറിന്‍ കേരളീയ സമാജത്തിലും 28}ു മനാമ പാക്കിസ്ഥാന്‍ ക്ളബിലും 29}ു വീണ്ടും ബഹറിന്‍ കേരളീയ സമാജത്തിലും നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ യഥാക്രമം 'ഖുര്‍ആനും ശാസ്ത്രവും', 'സച്ചരിതരുടെ പാത', 'ഖബ്റിലേക്കുള്ള യാത്ര' എന്നീ വിഷയങ്ങളവതരിപ്പിക്കും.

കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണത്തിലേക്കു വിശ്വാസികളെ എത്തിക്കാന്‍ ഏരിയകള്‍ തോറും വാഹനസൌകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനായി ബഹറിനിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ സൌജന്യസേവനമാണൊരുക്കുന്നത്.

വെള്ളിയാഴ്ച മുതല്‍ ദിവസവും രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അബ്ദുറഹ്മാന്‍ ഹാജി ചെയര്‍മാനും അഷ്റഫ് കാട്ടില്‍ പീടിക ജനറല്‍ കണ്‍വീനറുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്വാഗതസംഘത്തിനു കീഴില്‍ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ബഹറിനിലുടനീളം പ്രചാരണ പരിപാടികള്‍ തുടരുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 39234072, 39474715, 39256178, 33772792.