ബിജു തോമസി}ു യാത്രയയപ്പ് നല്‍കി
Thursday, March 26, 2015 6:41 AM IST
ജിദ്ദ: ഒഐസിസി സനയ്യ കമ്മിറ്റി ഭാരവാഹിയും അറേബ്യന്‍ ഗള്‍ഫ് പ്ളാസ്റിക് മാനുഫാക്ചേഴ്സ് കമ്പനി ജീവനക്കാരനുമായിരുന്ന ബിജു തോമസിന് ഒഐസിസി സനയ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

കഴിഞ്ഞ 25 വര്‍ഷമായി എജിഎം കമ്പനിയില്‍ ഇന്‍ജക്ഷന്‍ മോള്‍ഡിംഗ് സൂപ്പര്‍ വൈസര്‍ ആയിരുന്ന ബിജു ഒഐസിസിയുടെയും സനയ്യ ഏരിയയിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും നിറസാന്നിധ്യവും മാതൃകാ പ്രവര്‍ത്തകനും ആയിരുന്നുവെന്നു വെസ്റേണ്‍ റീജണല്‍ കമ്മിറ്റി സെക്രട്ടറി അനിയന്‍ ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

പ്രസിഡന്റ് രാജഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുരേഷ് പല്ലന, കുഞ്ഞാലന്‍, സജി തോമസ്, പ്രഭാകരന്‍ കണ്ണൂര്‍, ജയരാജ്, ജോര്‍ജ് മാത്യു, ജോസ് മുതലക് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വേണു സ്വാഗതവും സജി യോഹന്നാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍