ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ധ്യാനത്തോടെ ഹൂസ്റണില്‍ വിശുദ്ധ വാരാചരണത്തിനു തുടക്കം
Thursday, March 26, 2015 5:25 AM IST
ഹൂസ്റന്‍: സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ വാരാചരണം, മാര്‍ച്ച് 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന നോമ്പുകാല ധ്യാനത്തോടുകൂടി ആരംഭിക്കും. പ്രശസ്ത ധ്യാനഗുരുവായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ധ്യാനത്തിനു നേതൃത്വം നല്കും.

മാര്‍ച്ച് 29, ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7.30ന് ആരംഭിക്കും. കുരുത്തോല വിതരണം, പ്രദിക്ഷണം, ദേവാലയ പ്രവേശനം തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന ഉണ്ടായിരിക്കും.

ഏപ്രില്‍ രണ്ടാം തീയതി പെസഹാ വ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ വൈകുന്നേരം ഏഴിന് ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ആരാധന അപ്പംമുറിക്കല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം അഞ്ചിന് ആരാധനയോടെ ആരംഭിക്കും.


ഏപ്രില്‍ നാലാം തീയതി (ശനിയാഴ്ച) വൈകുന്നേരം ആറിനും രാത്രി ഒമ്പതിനും ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും.

ഈസ്റര്‍ ദിനത്തില്‍ രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ധ്യാനത്തിലും തിരുക്കര്‍മങ്ങളിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍