ക്വീന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിക്കു പുതിയ വെബ്സൈറ്റ്
Thursday, March 26, 2015 5:24 AM IST
ന്യൂയോര്‍ക്ക്: ഫ്ളോറല്‍ പാര്‍ക്കിലുള്ള സെന്റ് മേരീസ് യാക്കോബായ പള്ളി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. മാര്‍ച്ച് 22നു (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനാനന്തരം ചേര്‍ന്ന സമ്മേളനത്തില്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് ഔദ്യോഗികമായി ഷമരീയശലേരവൌൃരവ്യി.രീാ എന്ന വെബ്സൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

വെബ്സൈറ്റ് നിര്‍മാണത്തോടനുബന്ധിച്ച് ഇടവകയുടെ ലോഗോ നിര്‍ണയിക്കുന്നതിനു നടത്തിയ മത്സരത്തില്‍ എല്ലാ ഇടവകാംഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ നല്ല സഹകരണത്തിനു വികാരി റവ. ഡോ. വര്‍ഗീസ് മാനിക്കാട്ട് പ്രത്യേകം സന്തോഷം രേഖപ്പെടുത്തി. 26-ല്‍പ്പരം സബ് മിഷനുകളില്‍നിന്നും ഏറ്റവും അനുയോജ്യമായതു മെത്രാപ്പോലീത്ത തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈന്‍ ചെയ്ത ഷെറിന്‍ കുര്യാക്കോസിനെ വേദിയില്‍വച്ച് അനുമോദിച്ച് അനുഗ്രഹിക്കുകയും, പ്രശംസാഫലകവും കാഷ് അവാര്‍ഡും നല്‍കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗാസ് മാനിക്കാട്ട് (വികാരി) 301 589 6125, ജിനു ജോണ്‍ (സെക്രട്ടറി) 917 704 9784, ലവിന്‍ കുര്യാക്കോസ് (ട്രഷറര്‍) 917 754 5456.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം