ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ക്കു മാര്‍ അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും
Thursday, March 26, 2015 5:24 AM IST
ഷിക്കാഗോ: ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

മാര്‍ച്ച് 29ന് ഓശാന ഞായര്‍: രാവിലെ 9.45ന് ഓല വെഞ്ചിരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ രണ്ട് പെസഹാ വ്യാഴം: വൈകുന്നേരം ഏഴിനു പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും. വചനപ്രഘോഷണം ഫാ. സുനി പടിഞ്ഞാറെക്കര

ഏപ്രില്‍ മൂന്നു ദുഃഖവെള്ളി: രാവിലെ പത്തിനു ദുഖവെള്ളീയാഴ്ചയുടെ തിരുക്കര്‍മങ്ങള്‍ക്കു മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍ & വെരി റെവ. ഫാ. ഏബ്രാഹം മുത്തോലത്ത്, വചനപ്രഘോഷണം ഫാ. സുനി പടിഞ്ഞാറെക്കര

ഏപ്രില്‍ നാലു ദുഃഖ ശനി: രാവിലെ 10 മണിയ്ക്ക് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകുന്നേരം ഏഴിനു ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 20 ഈസ്റര്‍ ഞായര്‍: 9.45നു വിശുദ്ധ കുര്‍ബാന. വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മങ്ങളില്‍ പങ്കെടുത്തു കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം ഫൊറോന വികാരി ഫാദര്‍ ഏബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി