വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ വിശുദ്ധ വാരാചരണം
Wednesday, March 25, 2015 8:13 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വലിയ നോമ്പ്, പീഡാനുഭവ ആഴ്ച ആചരണം വിപുലമായ രീതിയില്‍ നടത്തുന്നു.

യോങ്കേഴ്സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള (100 ൌിറലൃവശഹഹ ടൃലല) ദേവാലയത്തില്‍ നടക്കുന്ന ഹോളി വീക്ക് സര്‍വീസിന് ഫാ. ദിലീപ് ചെറിയാന്‍ നേതൃത്വം നല്‍കും.

മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ എട്ടിനു തുടങ്ങുന്ന ഓശാന ശുശ്രൂഷകള്‍ക്കു ഫാ. ദിലീപ് ചെറിയാന്‍ നേതൃത്വം നല്‍കും. സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചുമായി ചേര്‍ന്ന് സംയുക്തമായിട്ടായിരിക്കും ഓശാന പ്രദക്ഷിണം നടുത്തുന്നത്.

ഏപ്രില്‍ ഒന്നിനു(ബുധന്‍) വൈകുന്നേരം ആറിനു പെസഹ ശുശ്രൂഷ അരംഭിക്കും. മൂന്നിനു (വെള്ളി) രാവിലെ എട്ടിനു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. നാലിന് (ശനി) രാവിലെ 10നു ദുഃഖശനിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. അഞ്ചിന് രാവിലെ 7.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടക്കും.

ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളില്‍ പള്ളിയില്‍ സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. വിശുദ്ധ വാരത്തില്‍ വിവിധ ഭവനങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാമ്മ ഇട്ടന്‍പിള്ള 845 671 2023, ഷൈന്‍ ജോര്‍ജ് 914 483 9540, മാത്യു കെ. രാജന്‍ 014 482 7543, ഷാജി ചാക്കോ 914 309 1554.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്