അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു
Wednesday, March 25, 2015 5:49 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളായ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവക സണ്‍ഡേ സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ അധ്യാപകര്‍ക്കായി ഠവല ങശിശൃ്യ ീള ഠലമരവശിഴ എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഛൃവീേറീഃ ട്യൃശമി ടൌിറമ്യ ടരവീീഹ ആഗോള പ്രസിഡന്റും സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ്, പ്രശസ്ത വാഗ്മിയും ധ്യാനഗുരുവും അധ്യാപകനുമായ ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ നേതൃത്വം നല്‍കി.

നല്ല അധ്യാപകര്‍ നേര്‍ക്കാഴ്ചയും ഉള്‍ക്കാഴ്ചയും ഉള്ളവരെങ്കിലും, പരമ്പരാഗത രീതിയില്‍നിന്നു വ്യതിചലിച്ച് ചിന്തിക്കുന്നവരും നൂതന ആശയങ്ങളും പുതിയ പന്ഥാവുകളും കണ്െടത്തി പഠിതാക്കളുടെ ചിന്താസരണിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള മാതൃകകളുമാവണം. അധ്യാപകര്‍ പഠിപ്പിക്കുകയല്ല, മറിച്ച് പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നവരും പഠിതാക്കളോടൊപ്പം പഠിച്ചുകൊണ്േടയിരിക്കുന്നവരുമാകണം-ഡോ. ഐറേനിയസ് ഉദ്ബോധിപ്പിച്ചു. കുറവിനെ നിറവാക്കുന്നവരും ഇരുള്‍ മാറ്റി പൊരുള്‍ കാട്ടിക്കൊടുക്കുന്നവരുമാകണം നല്ല അധ്യാപകര്‍. അമ്മയുടെ സ്നേഹവും അച്ഛന്റെ കാര്‍ക്കശ്യവും ഉള്ളവര്‍ക്കേ അധ്യാപനത്തില്‍ ശോഭിക്കാനാവൂ.

ജിജ്ഞാസാകുതുകികളും പാഠത്തെയും പഠിതാക്കളെയും ഇഷ്ടപ്പെടുന്നവരുമായിരിക്കണം നല്ല അധ്യാപകര്‍ എന്ന് ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ തന്റെ 41 വര്‍ഷത്തെ അധ്യാപന അനുഭവസാക്ഷ്യമായി സമര്‍ഥിച്ചു. ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവരാകണം അധ്യാപകര്‍. ഒരുകാലത്ത് അധ്യാപകര്‍ക്കു സമൂഹത്തിലുണ്ടായിരുന്ന മാന്യതയും ആദരവും അവരുടെ തന്നെ പ്രവൃത്തിദോഷം കൊണ്ട് ഇന്ന് ഇല്ലാതായിരിക്കുന്നു. ആര്‍ഭാട ജീവിതത്തില്‍ ആക്യഷ്ടരായി ധനസമ്പാദനം മാത്രം ലക്ഷ്യമാക്കിയ ഒരു വിഭാഗം അധ്യാപകര്‍ ഈ മൂല്യശോഷണത്തിനു കാരണക്കാരുമായി.

ഇടവക സഹ വികാരി ഫാ. റെജി സി. വര്‍ഗീസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ സെന്റ് ബേസില്‍ ഇവടക വികാരി ഫാ. ഷാജി പി. ജോഷ്വ, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ്, ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍വീനര്‍ പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മഹാഇടവകയെ കൂടാതെ സെന്റ് തോമസ്, സെന്റ് ബേസില്‍ ഇടവകകളിലെ അധ്യാപകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ജോണ്‍ പി. ഏബ്രഹാം പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍