മാര്‍ത്തോമ യുവജനസഖ്യം അധ്യക്ഷനു ഷിക്കാഗോയില്‍ സ്വീകരണം
Wednesday, March 25, 2015 5:47 AM IST
ഷിക്കാഗോ: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അടൂര്‍ ഭദ്രാസനാധിപനും മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റുമായ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയ്ക്കു ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി തോമസ്, മിഡ് വെസ്റ് റീജണ്‍ യുവജന സഖ്യം പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ്, മിഡ് വെസ്റ് റീജണ്‍ യൂത്ത് ചാപ്ളെയിന്‍ റവ. ജോര്‍ജ് ചെറിയാന്‍, ഷിക്കാഗോ മാര്‍ത്തോമ ഇടവക അസോ. വികാരി റവ. സോനു വര്‍ഗീസ്, ഷിക്കാഗോ മാര്‍ത്തോമ ഇടവക ട്രസ്റി ഏബ്രഹാം കെ. ഏബ്രഹാം, ടെജി തോമസ്, മിഡി വെസ്റ് റീജണ്‍ യുവജനസഖ്യം സെക്രട്ടറി ബെന്നി പരിമണം, ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം സെക്രട്ടറി പ്രെമി തോമസ് എന്നിവര്‍ ചേര്‍ന്ന് എപ്പിസ്കോപ്പയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയിലെത്തിയ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ മാര്‍ത്തോമ ഇടവകകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ 2015ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്ന എപ്പിസ്കോപ്പ മിഡ് വെസ്റ് റീജണ്‍ സംഘടിപ്പിക്കുന്ന വൈദികര്‍ക്കുള്ള യാത്രയയപ്പു സമ്മേളനത്തിലും മുഖ്യാഥിതിയായി പങ്കെടുക്കും.

ആദ്യ നോര്‍ത്ത് അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ജോസഫ് മാര്‍ ബര്‍ണബാസിന്റെ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള സന്ദര്‍ശനം വിശ്വാസികളില്‍ ആത്മീയ ഉണര്‍വും നല്‍കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം