സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാശ ആഴ്ച ശുശ്രൂഷകള്‍
Wednesday, March 25, 2015 5:46 AM IST
വിയന്ന: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാശ ആഴ്ച മാര്‍ച്ച് 29നു രാവിലെ ഒമ്പതിന് ഓശാന ഞായര്‍ ശുശ്രൂഷകളോടെ ആരംഭിക്കും. മാര്‍ച്ച് 30നും 31നും വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥന നടക്കും.

ഏപ്രില്‍ ഒന്നിനു(ബുധന്‍) പെസഹ കര്‍മങ്ങള്‍ നടക്കും. വൈകുന്നേരം 6.30നു പെസഹ ശുശ്രുഷയും രണ്ടിനു വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും നടക്കും.

ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ മൂന്നിനു രാവിലെ 8.30നു പ്രഭാതപ്രാര്‍ഥനയോടുകൂടി ആരംഭിക്കും. നാലിനു(ശനി) രാവിലെ 9.30നു ഹാശ നമസ്കാരം ഉണ്ടാകും. ഈസ്റര്‍ദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ ഒമ്പതിനു തുടങ്ങും.

വിശദ വിവരങ്ങള്‍ക്ക്: വികാരി ഫാ. വില്‍സണ്‍ ഏബ്രഹാമിനെ സമാപിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി