ആനക്കയം പഞ്ചായത്ത് കെഎംസിസി
Wednesday, March 25, 2015 4:44 AM IST
റിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി റിയാദിലെ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'മിഷന്‍ 118' കാമ്പയിന്റെ ഭാഗമായി കെഎംസിസി ആനക്കയം പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. ബത്ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ മലപ്പുറം മണ്ഡലം പ്രസിഡന്റ്് അബ്ദുല്‍ അസീസ് പാണായി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് സലിം താഴേക്കൊട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുനാസര്‍ കെ.പി. ഇരുമ്പുഴി (പ്രസി), ഷാജി ആനക്കയം, സി.കെ. കബീര്‍ പാണായി, കെ.പി. അശ്റഫ് ഇരുമ്പുഴി (വൈ. പ്രസി), യൂനുസ് വടക്കുംമുറി (ജന. സെക്ര), ഒ.ടി. സുബൈര്‍ മുടിക്കൊട്, കെ.കെ യൂനുസ് ഇരുമ്പുഴി, ടി.പി. ഹിദായത്തുള്ള (സെക്ര), മുനീര്‍ പന്തല്ലൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുജീബ് ഇരുമ്പുഴി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം മണ്ഡലം സെക്രട്ടറി ശുക്കൂര്‍ വടക്കേമണ്ണ സ്വാഗതവും യൂനുസ് നാണത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍