ചില്ല സര്‍ഗവേദി പ്രതിമാസ കൂട്ടായ്മ മാര്‍ച്ച് വെള്ളിയാഴ്ച
Wednesday, March 25, 2015 4:44 AM IST
റിയാദ്: ചില്ല സര്‍ഗവേദി സംഘടിപ്പിക്കുന്ന പ്രതിമാസ കൂട്ടായ്മ മാര്‍ച്ച് 27നു (വെള്ളിയാഴ്ച) പകല്‍ മൂന്നിനു ബത്ഹ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. 'എന്റെ വായന' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കുറഞ്ഞ കാലയളവില്‍ മികച്ച വായനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ ചില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പുതുതലമുറയെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തതായും സംഘാടകര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍