എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ കിക്ക്ഓഫ് മാര്‍ച്ച് 28ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, March 25, 2015 4:40 AM IST
ഷിക്കാഗോ: ഇക്കൊല്ലം ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് കിക്ക്ഓഫിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2015 സെപ്റ്റംബര്‍ ആറിന് ആരംഭിക്കുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ വോളിബോള്‍ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 12 ടീമുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുമുള്ള ഇന്ത്യന്‍ വോളിബോള്‍ കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ അതിഥികളായി പങ്കെടുക്കുന്നതാണ്. പാര്‍ക്ക് റിഡ്ജ് മെയിന്‍ ഈസ്റ് ഹൈസ്കൂളിലാണ് ആവേശോജ്വലമായ മത്സരം നടക്കുന്നത്.

ടൂര്‍ണമെന്റിന്റെ കിക്ക്ഓഫ് മാര്‍ച്ച് 28നു വൈകുന്നേരം ആറിന് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലെ ഹാളില്‍ നടക്കും. ഷിക്കാഗോയിലെ എല്ലാ കായിക പ്രേമികളേയും യോഗത്തിലേക്ക് എന്‍.കെ. ലൂക്കോസ് ഫൌണ്േടഷന്റെ പേരില്‍ സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് (1 847 828502), സിബി കദളിമറ്റം (1 847 338 8265), ബിജോയി നടുപ്പറമ്പില്‍ (1 847 722 5555). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം