ഡബ്ളിനില്‍ വിബിഎസ്-2015 ഏപ്രില്‍ ഏഴു മുതല്‍ 12 വരെ
Tuesday, March 24, 2015 8:14 AM IST
ഡബ്ളിന്‍: നസ്രത്ത് മാര്‍ത്തോമ ഇടവകയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ വിബിഎസ് 2015 ഏപ്രില്‍ ഏഴു മുതല്‍ 12 വരെ നടക്കും.

താല ചര്‍ച്ച് പാരീഷ് ഹാളില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിബിഎസിന് തിരുവല്ല സണ്‍ഡേ സ്കൂള്‍ സമാജം അസിസ്റന്റ് സെക്രട്ടറി ഫാ. പ്രിന്‍സ് വര്‍ഗീസ് നേതൃത്വം നല്‍കും.

കുഞ്ഞുങ്ങള്‍ക്ക് അവധിക്കാലത്ത് ക്രിസ്തീയ അന്തരീക്ഷത്തില്‍ ആടി പാടി ചെലവഴിക്കുവാനുള്ള ഈ അവസരം പിക്നികും സ്നേഹ വിരുന്നും ഒക്കെ ചേര്‍ന്നു മറക്കുവാന്‍ ആവാത്ത ഒരു അനുഭവമായിത്തീരുമെന്നു കരുതുന്നു.