'കസവ്' പ്രവാസ ബോധവത്കരണം മാര്‍ച്ച് 26ന്
Tuesday, March 24, 2015 8:12 AM IST
ജിദ്ദ: കാളികാവ് സാംസ്കാരിക വേദി കസവിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 26ന് (വ്യാഴം) രാത്രി 8.30നു ശറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ പ്രവാസികള്‍ക്കു പ്രയോജനപ്രദമായ വിഷയങ്ങളില്‍ ബോധവത്കരണവും മുഖാമുഖവും നടത്തും.

'സൌദി ലേബര്‍ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനൂപ് സിന്‍ഹ, ഡോ. ടി.എന്‍.എ റഹൂഫ്, ഇഖ്ബാല്‍ എംബസി എന്നിവര്‍ ക്ളാസ് നയിക്കും. 'പ്രവാസി വ്യക്തി ജീവിത വിശുദ്ധി' എന്ന വിഷയത്തില്‍ ഡോ. ഇസ്മയില്‍ മരിതെരിയും ക്ളാസെടുക്കും. വിഷയവുമായി ബന്ധപെട്ട സംശയങ്ങള്‍ക്കു ചോദ്യവും മറുപടിയും ഉണ്ടായിരുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍