ലോയിഡിന്റെ വിയോഗത്തില്‍ ജിദ്ദാ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
Tuesday, March 24, 2015 8:12 AM IST
ജിദ്ദ: ഡിപിഎസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശി സാംസണിന്റെ മകനുമായ ലോയിഡിന്റെ മരണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അവര്‍ക്ക് കരുത്ത് നല്‍കാനായി പ്രാര്‍ഥിക്കുന്നതായും പ്രസിഡന്റ് പി.എം. മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി സി.കെ. മൊറയൂരും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍