മാഞ്ചസ്ററില്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്കു ഹൃദ്യമായ വരവേല്‍പ്പ്
Tuesday, March 24, 2015 5:48 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് ക്നാനായ ദേവാലയത്തില്‍ ക്നാനായ അതിഭദ്രാസനത്തിന്റെ റാന്നി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസിനെ രാജകീയ വരവേല്‍പ്പ്.

മാര്‍ച്ച് 22ന് (ഞായര്‍) ഉച്ചയ്ക്ക് ഭക്തിസാന്ദ്രവും നടവിളികളാല്‍ മുഖരിതവുമായ പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായ്ക്കു മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടുകൂടി കാപ്പയണിയിച്ച് ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് സ്വീകരിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്