ജിജി ജേക്കബിനും കുടുംബത്തിനും മൈന്‍ഡ് യാത്രയയപ്പു നല്‍കി
Tuesday, March 24, 2015 5:47 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍നിന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്കു കുടിയേറുന്ന പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ ജിജി ജേക്കബിനും കുടുംബത്തിനും മൈന്‍ഡ് ഹൃദ്യമായ യത്രയയപ്പു നല്‍കി.

മാര്‍ച്ച് 15നു ഫ്ളിംഗ്ളസിലെ സെന്റ് മാര്‍ഗരറ്റ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ മൈന്‍ഡ് കമ്മിറ്റിയംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. മൈന്‍ഡിന്റെ സ്നേഹോപഹാരം സെക്രട്ടറി മാത്യൂസ് തൈയില്‍ സമ്മാനിച്ചു.

അയര്‍ലന്‍ഡിലെ നോര്‍ത്ത് ഡബ്ളിനിലെ മലയാളികളെ ഒരുമിപ്പിക്കാനും വളര്‍ന്നുവരുന്ന പുതിയ തലമുറയെ കേരളീയ സംസ്കാരത്തില്‍ വളര്‍ത്തുവാനുമുള്ള ആശയങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി മൈന്‍ഡ് എന്ന സംഘടന രൂപവത്കരിക്കാന്‍ പ്രധാന പങ്കുവഹിച്ചവരില്‍ ജിജി പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. മൈന്‍ഡിന്റെ ആരംഭം മുതല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പിആര്‍ഒ തുടങ്ങിയ സ്ഥാനങ്ങള്‍ ജിജി വഹിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ ഫിബ്സ് ബോറോ മാസ് സെന്ററിന്റെ കീഴിലുള്ള മരിയന്‍ ഫാമിലി യൂണിറ്റിന്റെ കോ-ഓര്‍ഡിനേറ്ററായും ജിജി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍