ഒഐസിസി ഓസ്ട്രേലിയ പ്രതിഷേധിച്ചു
Tuesday, March 24, 2015 5:47 AM IST
മെല്‍ബണ്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള സര്‍വീസ് ജൂണ്‍ ആദ്യവാരം മുതല്‍ നിര്‍ത്തലാക്കുന്നതില്‍ ഒഐസിസി ഓസ്ട്രേലിയ നാഷണല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കുന്ന നടപടിയില്‍ പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദേശീയ നേതാവ് ഹൈനസ് ബിനോയി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ മറ്റംഗങ്ങളായ ജോസഫ് പീറ്റര്‍, ജിജേഷ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി, ജസ്റിന്‍ ജെയിംസ്, ഷിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.