ലോയിഡിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചിച്ചു
Tuesday, March 24, 2015 5:46 AM IST
ജിദ്ദ: ഡിപിഎസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായ ലോയിഡിന്റ നിരാണ്യത്തില്‍ ലീഡ്സ് ജിദ്ദ അനുശോചിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു സുലൈമാന്‍ ഫക്കി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോയിഡിന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ വലിയ നഷ്ടം താങ്ങാന്‍ സര്‍വശക്തന്‍ കരുത്തു നല്‍കട്ടെയെന്നു അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച ലോയിഡ് അധ്യാപകരോടും വിദ്യാര്‍ഥികളോടും നല്ല ബന്ധം നിലനിര്‍ത്തിയിരുന്നതായി അനുസ്മരിച്ചു.

ഡോ. ഇസ്മയില്‍ മരുതേരി, എം.എം. ഇര്‍ഷാദ്, എന്‍ജിനിയര്‍ യതി മുഹമ്മദ് അലി, കെ.ടി. മുസ്തഫ, സി.എം. നെടിയിരുപ്പ്, ഇബ്രാഹിം ഷംനാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജിദ്ദ: ഡിപിഎസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായ ലോയിഡിന്റെ നിര്യാണത്തില്‍ ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റി അനുശോചിച്ചു.