തുവൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, March 24, 2015 5:44 AM IST
ജിദ്ദ: ജിദ്ദയിലെ തുവൂര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടാഴ്മ തുവൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഷറഫിയ അല്‍ നൂര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അക്ബര്‍ അലി പാറമ്മല്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ പറമ്പൂര്‍ സ്വാഗതവും അബ്ദുള്‍ കബീര്‍ നീലാഞ്ചേരി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി അബ്ദുള്‍ കബീര്‍ നീലാഞ്ചേരി (പ്രസിഡന്റ്), അക്ബര്‍ അലി പാറമ്മല്‍, ഹംസ പായിപ്പുല്ല് (വൈസ് പ്രസിഡന്റുമാര്‍), ഉമര്‍ പറമ്പൂര്‍ (ജനറല്‍ സെക്രട്ടറി), ടി.കെ. അബ്ദുള്‍ നാസര്‍ മാമ്പുഴ, ഷാജഹാന്‍ വടുവമ്പാടന്‍, ഷാനവാസ് (അസി. സെക്രട്ടറിമാര്‍), ഷമീര്‍ കോര്‍മത്ത് (ട്രഷറര്‍), ഡോ. അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ റഹ്മാന്‍ മാമ്പുഴ, ബഷീര്‍ ചൂരക്കുത്ത് (ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരെയും വിവിധ വകുപ്പു കണ്‍വീനര്‍മാരായി ഷാഹുല്‍ ഹമീദ് മാതോത്ത്, ജഷീര്‍. വി.പി തുവൂര്‍, മുബാറക് ആലത്തൂര്‍ (കലാകായികം), സാദിഖലി പായിപ്പുല്ല് (മീഡിയ), ജംഷീര്‍ ബാബു പള്ളിപ്പറമ്പ് (നിയമ സഹായങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: ഉമര്‍ പറമ്പൂര്‍ 0566533504, സമീര്‍ കോര്‍മത്ത് 0509827584.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍