ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദിക-സന്യസ്ത ധ്യാനം ജൂണ്‍ 15 മുതല്‍
Tuesday, March 24, 2015 5:05 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ 2015 ജൂണ്‍ 15 (തിങ്കള്‍) മുതല്‍ 18 (വ്യാഴം) വരെ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി ധ്യാനം നടത്തും. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്താണു ധ്യാനപ്രസംഗങ്ങള്‍ നടത്തുന്നത്. സാര്‍വത്രികസഭ സമര്‍പ്പിത വര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ സമര്‍പ്പിത ജീവിതത്തിന്റെ പ്രഭാപൂര്‍ണമായ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കി ശക്തിസംഭരിക്കാനും, ഇന്നിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ സമര്‍പ്പിത ജീവിതം ആവേശത്തോടെ ജീവിക്കുവാനും തികഞ്ഞ പ്രത്യാശയോടെ സ്വര്‍ഗത്തെ ലക്ഷ്യംവച്ചുകൊണ്ട് മുന്നേറുവാനും ധ്യാനം സഹായകരമാകും.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2015 മെയ് മാസം 31-ന് മുമ്പായി രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യണമെന്ന് രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം