യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24ന്
Tuesday, March 24, 2015 5:04 AM IST
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24 (ചൊവ്വാഴ്ച) യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തെയോദിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുമെന്നു പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഇന്നേ ദിവസം വൈകുന്നേരം അഞ്ചു മുതല്‍ കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ചെറിയാന്‍ നീലാങ്കല്‍ (വികാരി) 845 783 8355, തോമസ് മാത| (സെക്രട്ടറി) 914 419 7020, ജോണ്‍ ഐസക് (ട്രഷറര്‍) 914 720 5030. 

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ