റിച്ചാര്‍ഡ് മൂന്നാമന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ലെസ്റര്‍ ഏറ്റുവാങ്ങി
Monday, March 23, 2015 8:13 AM IST
ലെസ്റര്‍: റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിനായി ലെസ്റര്‍ കത്തീഡ്രലില്‍ എത്തിച്ചു. രാജ്യത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണു മൃതദേഹാവശിഷ്ടങ്ങള്‍ ഇവിടെയെത്തിച്ചിരിക്കുന്നത്.

ബോസ്വര്‍ത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി പീരങ്കി വെടികള്‍ മുഴക്കി. 1485ല്‍ യുദ്ധത്തിനിടെയാണു റിച്ചാര്‍ഡ് മൂന്നാമന്‍ ദിവംഗതനായത്. തിങ്കളാഴ്ച രാവിലെ മുതല്‍ മൃതദേഹം കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നു. ചൊവ്വാഴ്ചയാണ് പുനഃസംസ്കാരച്ചടങ്ങുകള്‍.

ഒരു പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് 2012ലാണു രാജാവിന്റെ അസ്ഥികൂടം കണ്ടെത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍