സമരത്തിനുശേഷം ലുഫ്താന്‍സ സര്‍വീസുകള്‍ സാധാരണ നിലയിലായി
Monday, March 23, 2015 8:12 AM IST
ബര്‍ലിന്‍: പൈലറ്റുമാരുടെ നാലു ദിവസം ദീര്‍ഘിച്ച സമരത്തിനു ശേഷം ലുഫ്താന്‍സ വിമാന സര്‍വീസുകള്‍ സാധാരണനിലയിലായതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ഈസ്റര്‍ അവധിക്കാല സമയത്ത് കൂടുതല്‍ സമരങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പൈലറ്റുമാരുടെ കോക്ക്പിറ്റി യൂണിയന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മാനേജ്മെന്റുമായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങളില്‍ ഇനിയും പരിഹാരമാകാത്ത സാഹചര്യത്തിലാണിത്.

24 മണിക്കൂര്‍ മാത്രം നോട്ടീസ് നല്‍കിയാണു കഴിഞ്ഞ ദിവസങ്ങളില്‍ തുടരെത്തുടരെ പൈലറ്റുമാര്‍ സമരം നടത്തിയത്. ഇത്തരം സമരങ്ങള്‍ക്കുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്നും യൂണിയന്‍ നേതാക്കള്‍.

നാലു ദിവസത്തെ സമരം 2,20,000 യാത്രക്കാരെയാണു ബാധിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതലിങ്ങോട്ട് 12 തവണയാണു സമരം നടത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍