ഒളിംപിക് വെയ്റ്റ് ലിഫ്റ്റര്‍ ചാമ്പ്യനെ മരിച്ച നിലയില്‍ കണ്െടത്തി
Monday, March 23, 2015 8:11 AM IST
ഏഥന്‍സ്: 2004 ലെ ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റര്‍ മിലെന്‍ ഡോബ്രേവ് മുപ്പത്തഞ്ചാം വയസില്‍ അന്തരിച്ചു. വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ഏഥന്‍സില്‍ 94 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം സ്വര്‍ണം നേടിയത്. 2003ലെ ലോക ചാമ്പ്യന്‍ഷിപ്പിലും രണ്ടു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടി. 2008ലാണ് മത്സരരംഗത്തുനിന്നു വിരമിക്കുന്നത്.

ബള്‍ഗേറിയക്കാരനായ ഡോബ്രേവിന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ അക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍