വ്യാജ വിദേശ നോട്ടുകളില്‍ ഏറ്റവും മുന്നില്‍ യൂറോ
Monday, March 23, 2015 8:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: വ്യാജ വിദേശ നോട്ടുകളില്‍ ഏറ്റവും മുന്നില്‍ യൂറോ ആണെന്ന് യൂറോപ്യന്‍ ക്രിമിനല്‍ പോലീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 2014 ല്‍ 838.000 വ്യാജ യൂറോ നോട്ടുകള്‍ പിടിച്ചെടുത്തു. ഇതില്‍ കൂടുതലും 20, 10, 100, 500 യൂറോ നോട്ടുകളായിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പടിപടിയായി കൂടുതല്‍ സെക്യൂരിറ്റി നോട്ടുകള്‍ ഇറക്കുന്നുണ്െടങ്കിലും വ്യാജ യൂറോ നോട്ടുകള്‍ ഇപ്പോഴും തുടരുന്നു.

വ്യാജ വിദേശ നോട്ടുകളില്‍ രണ്ടാമത് യുഎസ് ഡോളറും മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ കറന്‍സി നോട്ടുകളുമാണ്. ഇന്ത്യന്‍ കറന്‍സിയില്‍ 500, 1000 രൂപ നോട്ടുകളാണു വ്യാജനുകളില്‍ മുന്‍പന്തിയില്‍. വിദേശ കറന്‍സി വാങ്ങുന്ന ബിസിനസുകാരും, ടൂറിസ്റുകളും കൂടുതല്‍ ശ്രദ്ധിക്കണമെന്നു യൂറോപ്യന്‍ ക്രിമിനല്‍ പോലീസ് അഭ്യര്‍ഥിച്ചു. ഔദ്യോഗിക ബാങ്കുകളില്‍ നിന്നും അംഗീകൃത വിദേശ കറന്‍സി വ്യാപാരികളില്‍നിന്നു മാത്രമേ വിദേശ കറന്‍സി വാങ്ങാവൂ. ഓരോ പ്രാവശ്യവും രസീതുകള്‍ വാങ്ങുകയും ചെയ്യണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍