മലയാള ഭാഷയില്‍ ജുമുഅഃ ഖുതുബ സ്വബാഹിയയിലും ആരംഭിച്ചു
Monday, March 23, 2015 5:05 AM IST
കുവൈറ്റ്: കുവൈറ്റ് ഔക്കാഫ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ മലയാള ജുമുഅഃ ഖുതുബ സൌത്ത് സ്വബാഹിയയിലെ മറഹ് ലാന്‍ഡ് പാര്‍ക്കിനു (റോഡ് 212) സമീപത്തെ മസ്ജിദ് ത്വിഫ്ലയില്‍ ആരംഭിച്ചു. ഇസ്ലാമിനെക്കുറിച്ചു വിശദമായി സ്വന്തം ഭാഷയില്‍ പഠിക്കാനും മനസിലാക്കും കുവൈറ്റ് സര്‍ക്കാര്‍ നല്‍കിയ ഈ അവസരം മലയാളി സുഹൃത്തുക്കള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ഖുതുബയ്ക്കു നേതൃത്വം നല്‍കിയ ഐഐസി കേന്ദ്ര ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി സൂചിപ്പിച്ചു.

ആഴ്ചതോറും മുസ്ലിം സമൂഹത്തിനു നല്‍കുന്ന ഉപദേശം മാതൃഭാഷയില്‍ സ്വായത്തമാക്കാന്‍ അവസരം നല്‍കിയ കുവൈറ്റ് ഔക്കാഫ് മന്ത്രാലയത്തിന് ഐഐസി ചെയര്‍മാന്‍ എം.ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രസിഡന്റ് അന്‍വര്‍ സാദത്ത്, വൈസ്. ചെയര്‍മാന്‍ ഉമ്മര്‍ കുട്ടി, ഔക്കാഫ് സെക്രട്ടറി പി.വി അബ്ദുള്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു. മലയാളഭാഷയില്‍ ഖുതുബ കുവൈറ്റില്‍ പത്തിലധികം മസ്ജിദുകളില്‍ നടുവരുന്നു.

വിശദ വിവരങ്ങള്‍ക്ക് 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍