ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന്‍ ചെസ് മത്സരം സംഘടിപ്പിച്ചു
Monday, March 23, 2015 5:04 AM IST
കുവൈറ്റ്: ഫോക്ക് ഫാഹഹീല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മംഗഫ് ഫോക്ക് ഹാളില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിലെ ചെസ് താരങ്ങളെ പങ്കെടുപ്പിപ്പു കൊണ്ടു ചെസ് മത്സരം സംഘടിപ്പിച്ചു.

ഫോക്ക് കായിക വിഭാഗം ജോ. കണ്‍വീനര്‍ പവിത്രന്‍ മത്സരം ഉദ്ഘാടനം ചെയ്തു. നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ആര്‍. നടരാജന്‍ ഒന്നാം സ്ഥാനവും നിമിഷ പ്രേം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂണിറ്റ് കണ്‍വീനര്‍ എം.വി. രാജീവ് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനത്തുകയും മൊമെന്റോയും യഥാക്രമം ഫോക്ക് പ്രസിഡന്റ് ജിതേഷ്, ജനറല്‍ സെക്രട്ടറി ബിജു ആന്റണി എന്നിവര്‍ കൈമാറി. മത്സരങ്ങള്‍ നിയന്ത്രിച്ച അനില്‍ പ്രണവത്തിനു യൂണിറ്റ് സ്പോര്‍ട്സ് കണ്‍വീനര്‍ ജി.എന്‍ പ്രഫുല്‍ ഉപഹാരം നല്‍കി. യൂണിറ്റ് സെക്രട്ടറി എം.വി. ശ്രീഷിന്‍ ചടങ്ങിനു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍