സ്വിറ്റ്സര്‍ലന്‍ഡില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
Monday, March 23, 2015 5:02 AM IST
സൂറിച്ച്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഈസ് ലിക്കോണ്‍ ദേവാലയത്തില്‍ നടക്കും. പ്രത്യേക പ്രാര്‍ഥനകള്‍ക്കു വിയന്ന സെന്റ് തോമസ് ഇടവകയുടെ മുന്‍ വികാരി ഫാ. ജോയിക്കുട്ടി വര്‍ഗീസ് നേതൃത്വം നല്‍കും.

മാര്‍ച്ച് 28നു (ശനി) രാവിലെ ഒമ്പതിനു ഓശാന ശുശ്രൂഷകള്‍

ഏപ്രില്‍ ഒന്നിനു (ബുധന്‍) വൈകുന്നേരം ആറിന് പെസഹായുടെ ശുശ്രൂഷകള്‍

ഏപ്രില്‍ മൂന്ന് (ദുഃഖവെള്ളി) രാവിലെ 8.30നു ആരാധന

ഏപ്രില്‍ നാലിന് (ശനി) രാവിലെ 10ന് കുട്ടികളുടെ ധ്യാനം

ഏപ്രില്‍ അഞ്ചിന് (ഞായര്‍) രാവിലെ 11ന് ഈസ്ററിന്റെ ശുശ്രൂഷകള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0041 527217719.